ഓം നമഃ ശിവായ

ആദി ശങ്കരന്റെ ജന്മം കൊണ്ട്‌ പുണ്യ ഭൂമിയായ കാലടിയില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ വടക്കു - പടിഞ്ഞാറു ദിശയിലാണ്‌ മറ്റൂര്‍ ഗ്രാമം. അവിടെയാണ്‌ തിരുവെള്ളമാന്‍തുള്ളി വടക്കുംനാഥ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. ഭഗവത്‌ കൃപയാല്‍ പരിപാവനവും മനോഹരവുമാണിവിടം. ആദി ശങ്കര ഭഗവത്‌പാദരുടെ അമ്മ ആര്യാംബാ ദേവിയുമായി ബന്‌ധപ്പെട്ടതാണ്‌ ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. അതിനാല്‍ തന്നെ വളരെയധികം ചരിത്ര പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്‌. ദുരിത രോഗ നിവാരകനായും ഭക്‌തജന വത്‌സലനായും ഭഗവാനിവിടെ കുടി കൊള്ളുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം കഴിഞ്ഞാല്‍ വടക്കുംനാഥ സങ്കല്‍പത്തിലുള്ള പ്രശസ്‌തമായ രണ്ടാമത്തെ ക്ഷേത്രമാണ്‌ മറ്റൂര്‍ തിരുവെള്ളമാന്‍തുള്ളി വടക്കുംനാഥ ക്ഷേത്രം.

നവീകരണ അഷ്ടബന്ധ കലശം 2025 നോട്ടീസ്‌

  • നവീകരണ അഷ്ടബന്ധ കലശം
  • ഏപ്രില്‍ 23 ബുധന്‍ മുതല്‍
    ഏപ്രില്‍ 30 ബുധന്‍ വരെ