ഗണപതിയും, ശാസ്‌താവും ഒറ്റ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ഇരിക്കുന്നു. കൂടാതെ മഹാലക്ഷ്‌മിയുടെ സാന്നിദ്‌ധ്യമുള്ള ഭഗവതി ക്ഷേത്രവും ഇതോടൊപ്പം ഉപദേവതയായി ആരാധിക്കുന്നു.
സന്താന ലബ്‌ധിക്കും, വിവാഹ തടസ്സം മാറിക്കിട്ടുന്നതിനും ഭഗവതിയെ പ്രീതിപ്പെടുത്തിയതിനു ശേഷം മഹാദേവന്റെ സന്നിധിയില്‍ ഉമാ മഹേശ്വരന്റെ ഉമാ മഹേശ്വര പൂജ നടത്തി ഫലം കണ്ടവര്‍ ധാരാളം ഉണ്ട്. ആര്യാംബാദേവി കുളിച്ചു വരാറുള്ള വലിയ ഒരു ചിറ ക്ഷേത്രത്തിന് മുന്‍പില്‍ സ്‌ഥിതി ചെയ്യുന്നു.